Wednesday, 18 October 2017

കലോത്സവം

ഓലാട്ട് എ.യു.പി സ്കൂളിലെ കലോത്സവം 17.10.2017രാവിലെ കേളപ്പജി ഹൈസ്കൂൾ പ്രധാനാധ്യാപിക വിമലടീച്ചർ ഉദ്ഘാടനംചെയ്തു. 
കൊടക്കാട് ബാങ്ക് വിദ്യാലയത്തിനു നൽകിയ പ്രിന്റർ ബാങ്ക് വൈ. പ്രസിഡണ്ട് ശ്രീ.സി.വി.നാരായണൻ കുട്ടികൾക്ക് കൈമാറി.
പി ടി എ പ്രസിഡണ്ട് ശ്രീ.കെ.പ്രഭാകരൻ അധ്യക്ഷനായി.
വൈകിട്ട് നടന്ന സമാപന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ.എം.ഗംഗാധരൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കായിക മേളയിലെ വിജയികൾക്ക് പരിശീലകൻ ശ്രീ.പി വി.ചന്ദ്രശേഖരൻ തന്റെ മാതാവിന്റെ സ്മരണക്കായി കാഷ് അവാർഡുകൾ നൽകി. വരും വർഷങ്ങളിലും ഈ രീതിയിൽ അവാർഡ് നൽകുമെന്ന് ശ്രീ.ചന്ദ്രശേഖരൻ അറിയിച്ചു.
പൂർവ്വ വിദ്യാർത്ഥികളും രക്ഷിക്കാക്കളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Saturday, 14 October 2017

ഓലാട്ട് നിന്ന് വീണ്ടും സന്തോഷ വാർത്ത

ഇന്ന് നടന്ന ചെറുവത്തൂർ ഉപജില്ലാ ഉറുദു മത്സരങ്ങളിൽ പങ്കെടുത്ത 4 കുട്ടികളിൽ 4 പേർക്കും അംഗീകാരം '
ഉറുദു ടാലന്റ് മീറ്റിൽ തൻവീർ ഒന്നാം സ്ഥാനവും ഷംസീർ രണ്ടാം സ്ഥാനവും സാബിത്ത് മൂന്നാം സ്ഥാനവും നേടി. ഉറുദു പദ നിർമ്മാണത്തിൽ ആര്യ സുരേന്ദ്രൻ രണ്ടാം സ്ഥാനം നേടി.ജില്ലാതലത്തിൽ ഒരു വിദ്യാലയത്തിലെ 3 കുട്ടികൾ പങ്കെടുക്കാൻ അർഹത നേടിയെന്ന അപൂർവ്വ ബഹുമതി ഓലാട്ട് കരസ്ഥമാക്കി.

വിജയികൾക്ക് അഭിനന്ദനങ്ങൾ




പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സന്ദേശമുൾക്കൊണ്ട് ഓലാട്ട് സ്കൂൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ട് വെച്ച അക്കാദമികം, ഭൗതികം, സാമൂ ഹികം എന്നീ മേഖലകളിൽ വൻ കുതിപ്പുമായി കെ .കെ .എൻ .എം.എ.യു .പി സ്ക്കൂൾ ഓലാട്ട് ശ്രദ്ധേയമാകുന്നു .
 ഈ വർഷത്തെ ഉപജില്ലാ ശാ സ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്വിസുകളിൽ അഭിമാനാർഹമായ നേട്ടം വിദ്യാലയം കൈവരിച്ചു. സയൻസ് ക്വിസിൽ യു.പി വിഭാഗത്തിലെ ഒന്നാം സ്ഥാനവും എൽ.പി വിഭാഗത്തിലെ രണ്ടാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.ഗണിത ക്വിസിൽ എൽ.പി.വിഭാഗത്തിൽ രണ്ടാം സ്ഥാനവും യു.പി വിഭാഗ ത്തിൽ മൂന്നാം സ്ഥാനവും സാമൂ ഹ്യ ശാസ്ത്ര ക്വിസിൽ മൂന്നാം സ്ഥാനവും വിദ്യാലയം നേടി.
കായിക മേളയിൽ ശോഭിക്കാൻ കഴിയാതിരുന്ന വിദ്യാലയം ഈ വർഷം വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്.വിവിധ വിഭാഗങ്ങളിലായി 100, 200, ലോംഗ്ജബ്ബ് എന്നിവയിൽ ഒന്നാം സ്ഥാനവും 100, ലോംഗ് ജബ്ഇ വ യിൽ രണ്ടാം സ്ഥാനവും റിലേയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കുട്ടികൾ കരസ്ഥമാക്കി.കൂടാതെ യു.പി വിഭാഗത്തിലെ വ്യ ക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ മൂന്നാം സ്ഥാനവും വിദ്യാലയം നേടി.
പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പിൻബലത്തോടെ നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ട സന്തോഷത്തിലാണ് സ്ക്കൂൾ അധികൃതരും നാട്ടുകാരും.
വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താൻ അഞ്ച് ക്ലാസ് മുറികളുടെയും ഒരു ഓഫീസ് മുറിയുടെയും നിർമ്മാണം മാനേജ്മെന്റ് ആരംഭിച്ചു.ഫെബ്രുവരി മാസത്തോടെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടക്കും.
ചില ക്ലാസ് മുറികൾ ഹൈടെക് ആയി മാറിയിട്ടുണ്ട്. 2018 ജനവരി മാസത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആകും.കുട്ടികളുടെ പഠനം പൂർണ്ണമായും ഐ.ടി അധിഷ്ഠിതമാകും. ഇതിന്റെ ചെലവ് അധ്യാപകർ വഹിക്കും.
പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മിച്ച ഓഡിറ്റോറിയം പ്രഭാത സമ്മേളനത്തിനും കുട്ടികളുടെ പൊതു പ്രകടനവേദിയായും ഉച്ചഭക്ഷണ ശാലയായും പ്രയോജനപ്പെടുത്തുന്നു.
കലോത്സവത്തിൽ വിദ്യാലയത്തിന്റെ വിജയപാരമ്പര്യംനിലനിർത്താനുള്ള പരിശീലനങ്ങൾ നടക്കുന്നു.
എ യിഡഡ് വിദ്യാലയങ്ങൾക്ക് സർക്കാർ ഫണ്ട് ലഭ്യമാകുന്നതിനുള്ള തടസ്സങ്ങൾ കണ്ടറിഞ്ഞ് അത് മറികടന്ന് ഈ പൊതുവിദ്യാലയത്തിലെത്തുന്ന കുട്ടികൾക്കും പരമാവധി സൗകര്യങ്ങൾ ഒരുക്കുകയാണ് ഇവിടുത്തെ രക്ഷിതാക്കളും മാനേജ്മെന്റും അധ്യാപകരും നാട്ടുകാരും.
അക്കാദമിക മികവാണ് വിദ്യാലയ മികവ്, ക്ലാസിൽ അവതരിപ്പിക്കാനുള്ള കാര്യങ്ങൾ ഉൾകൊള്ളുന്ന ലാപ്പ്ടോപ്പുകളുമായാണ് അധ്യാപകർ ക്ലാസ് മുറികളിൽ എത്തേണ്ടത് തുടങ്ങിയ വിദ്യാ ഭ്യാസ മന്ത്രിയുടെ പുത്തനാശയങ്ങൾ അക്ഷരംപ്രതി _നടപ്പാക്കി വിജയത്തിന്റെ പുതിയ പടവുകൾ താണ്ടാൻ കഴിയുമെന്ന ഉത്തമ വിശ്വാസത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. ഏവരുടെയും അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

          ഹെഡ്മാസ്റ്റർ


--