aboutus

കാസർഗോഡ്‌ ജില്ലയിലെ പിലിക്കോട് പഞ്ചായത്തിൽ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു .എണ്‍പത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന വിദ്യാലയം ഇന്ന് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .അടിമത്വതിൽനിന്നുള്ള മോചനത്തിന് അക്ഷരങ്ങളാണ് കരുത്തുപകരുക എന്ന തിരിച്ചറിവിൽ മഹാനായ ശ്രീ.ടി.എസ് .തിരുമുമ്പ് പള്ളിക്കൂടത്തിന് തുടക്കമിട്ടു.പിന്നിട് ശ്രീ.കാന കുഞ്ഞിരാമൻ നായർ വിദ്യാലയം ഏറ്റെടുക്കുകയും വിപുലീകരിക്കുകയും ചെയ്തു .ശ്രീ.എ.വി .മാധവൻ നായരാണ് ഇപ്പൊഴത്തെ മാനേജർ.
               ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഇപ്പോൾ 196 കുട്ടികൾ പഠിക്കുന്നു.11 അദ്ധ്യാപകരും ഒരു അനധ്യപകജീവനക്കാരിയും    ഉണ്ട്  .സംസ്കൃതം ,ഉർദു ,ചിത്രം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരുണ്ട്. ഓരോവർഷവും കുട്ടികളുടെ പ്രവേശനത്തിൽ   നല്ല വർദ്ധനവ്‌ ഉണ്ടാകുന്നു. 

No comments:

Post a Comment